കരുവഞ്ചാല്‍: കരുവഞ്ചാല്‍ സെന്‍റ് ജോസഫ്സ് ഹോസ്പിറ്റലില്‍ നേത്ര വിഭാഗം പ്രവർത്തനം ആരംഭിച്ചു. സെന്‍റ് ജോസഫ്സ് ഹോസ്പിറ്റലും ത്രേസ്യാമ്മാസ് കണ്ണാശുപത്രി കാഞ്ഞങ്ങാടുമായി സഹകരിച്ച് ആരംഭിച്ച നേത്രവിഭാഗത്തിന്‍റെ ആശിർവാദവും പ്രവർത്തന ഉദ്ഘാടനവും തലശേരി അതിരൂപത ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു.
സെന്‍റ് ജോസഫ്സ് ഹോസ്പിറ്റല്‍ ഡയറക്ടർ ഫാ.സാബു പുതുശേരി, അഡ്മിനിസ്ട്രേറ്റർ ഫാ. അനീഷ് മണവത്ത്, ഡോ. ത്രേസ്യാമ്മ, ഡോ. ജോസ് എന്നിവർ പങ്കെടുത്തു. മലയോര മേഖലയിലെ ആദ്യത്തെ കണ്ണാശുപത്രി എന്ന നിലയില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഓപ്പറേഷൻ തിയറ്റർ, താക്കോല്‍ ദ്വാരശാസ്ത്രക്രിയ, വിവിധതരം സർജറികള്‍, ഗ്ലോക്കോമ സ്ക്രീനിംഗ് ആൻഡ് സർജറി, ഡയബറ്റിക് റെറ്റിനോപ്പതിക്കുള്ള ചികിത്സയും സർജറിയും നേത്രരോഗം കണ്ടെത്തുന്നതിനുള്ള സ്കാനിംഗുകള്‍, വിവിധതരം ലേസർ ട്രീറ്റ്മെന്‍റുകള്‍,കംപ്യൂട്ടർ ടെസ്റ്റിംഗ്, വിവിധ കോണ്‍ടാക്‌ട് ലെൻസുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാണ്.സർക്കാർ ജീവനക്കാർക്കും ആശ്രിതർക്കും മെഡിസെപ്പ് ഇൻഷ്വറൻസ് പദ്ധതിയുടെയും മറ്റ് എട്ടോളം ഇൻഷ്വറൻസ് പദ്ധതികളുടെയും ചികിത്സാ സൗകര്യങ്ങളും ലഭ്യമായിരിക്കും.
Post a Comment