മതിയായ കാരണങ്ങള്‍ ഇല്ലാതെ പാതയോരങ്ങളിലെ മരം മുറി അനുവദിക്കരുത്; കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി

മതിയായ കാരണങ്ങളില്ലാതെ പാതയോരങ്ങളിലെ മരങ്ങള്‍ മുറിച്ചു മാറ്റാൻ അനുവദിക്കരുത് എന്ന് ഹൈക്കോടതി. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുമെന്നതിനാല്‍ പാതയോരങ്ങളിലെ മരം മുറി അനുവദിക്കരുത് എന്നാണ് സർക്കാറിന് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിർദ്ദേശം.
മരം മുറി തടയാൻ ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്ന് സർക്കാറിനോട് നിർദ്ദേശിച്ച ഹൈക്കോടതി വാണിജ്യ സ്ഥാപനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുമെന്നത് മരം മുറിച്ചു മാറ്റാനുള്ള കാരണമല്ലെന്നും വ്യക്തമാക്കി. മരങ്ങള്‍ തണലും ശുദ്ധമായ ഓക്സിജനും കിളികള്‍ക്കും മൃഗങ്ങള്‍ക്കും അഭയവും നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി മതിയായ കാരണമില്ലാതെ വഴിയരികിലെ ഒരു മരവും വെട്ടി മാറ്റരുതെന്നും അതിനുള്ള ഒരു അപേക്ഷയും സർക്കാർ അനുവദിക്കരുതെന്നും നിർദ്ദേശം നല്‍കി.

വനം വകുപ്പ് നേരത്തെ പാലക്കാട് പൊന്നാനി റോഡില്‍ വാണിജ്യ സമുച്ചയത്തിന്റെ കാഴ്ച മറക്കുന്ന മരം വെട്ടി മാറ്റാൻ അനുമതി തേടി നല്‍കിയ അപേക്ഷ നിരസിച്ചിരുന്നു. വനം വകുപ്പിന്റെ അപേക്ഷ നിരസിച്ച ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് തടസ്സമാകുമെന്നത് മരം മുറിക്കാനുള്ള ന്യായീകരണം അല്ലെന്നും വ്യക്തമാക്കി കൊണ്ടുള്ളതാണ് കോടതിയുടെ ഉത്തരവ്.

Post a Comment

Previous Post Next Post