വികസനം കാത്ത് കാപ്പിമല




ആലക്കോട്: മലയോര മേഖലകളില്‍ വികസനമെത്തതതിന്‍റെ നേർസാക്ഷ്യമാണ് കാപ്പിമല. ഏറെ വിനോദ സഞ്ചാരസാധ്യതകളുള്ള പ്രദേശം ഇന്ന് നാശത്തിന്‍റെ വക്കിലാണ്.ഒരുകാലത്ത് സമൃദ്ധിയുടെയും പ്രതീകമായിരുന്ന കാപ്പിമല 2005-ല്‍ സർക്കാർ ഏറ്റെടു ത്തതുമുതലാണ് സംരക്ഷിക്കപ്പെടാതെയായത്.

ഈ പ്രദേശം മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത് ഭൂരഹിതരായ ആദിവാസികള്‍ക്ക് പതിച്ചുനല്‍കാനും, 15 ഏക്കർ കാപ്പിതോട്ട വികസനത്തിനായി മാറ്റിവക്കാനുമായിരുന്നു പദ്ധതി. 

എന്നാല്‍, അവയൊന്നും നടന്നില്ല. ആദിവാസികുട്ടികള്‍ക്കായി റസിഡൻഷ്യല്‍ സ്കൂള്‍ തുടങ്ങാൻ നീക്കമുണ്ടായിരുന്നെങ്കിലും അതും ഉപേക്ഷിച്ചു.

പൈതല്‍മല ടൂറിസം വികസനവുമായി ബന്ധപ്പെടുത്തി കോട്ടേജുകള്‍ പണിതാല്‍ വിനോദസഞ്ചാരവികസനം കൂടിയാകും. വികസനസാധ്യതകള്‍ ചൂണ്ടിക്കാട്ടി സർക്കാരിന് നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഒന്നും നടപ്പായില്ല.

വന്യമൃഗഭീഷണി

കാപ്പിമല ടൗണിനോട് ചേർന്നുള്ള സർക്കാറിന്‍റെ കൈവശമുള്ള തോട്ടങ്ങള്‍ ഇപ്പോള്‍ രാജ വെമ്ബാല, കാട്ടുപന്നി, കുരണ്ട്, മുള്ളൻപന്നി തുടങ്ങിയവയുടെ പിടിയിലാണ്. ഇപ്പോള്‍ ദുരെസ്ഥലങ്ങളില്‍നിന്ന് പിടിക്കുന്ന പാമ്ബുകളെ ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിക്കുകയാണ്. ഇവ റോഡിലും സമീപപ്രദേശ ങ്ങളിലെ റോഡരികിലെ വീടുകളിലും കടകളിലുമെല്ലാം കയറുന്നത് വലിയ അപകട ഭീഷണിയാണ്. 

കാപ്പിമല കേന്ദ്രമാക്കി 
പദ്ധതികള്‍ വേണം

കാപ്പിത്തോട്ടത്തിലെ മരങ്ങളും മറ്റു വിഭവങ്ങളും സംരക്ഷിച്ച്‌ വികസനപദ്ധതികള്‍ നടപ്പാക്കിയാല്‍ സമീപ പ്രദേശങ്ങളില്‍ ധാരാളം സ്വകാര്യ സംരംഭങ്ങള്‍ക്കും വികസനത്തിനും സാധ്യതയുണ്ട്. പൈതല്‍മല ടൂറിസം വികസനപദ്ധതികള്‍ വിജയിപ്പിക്കാൻ കാപ്പിമല ടൗണ്‍ കേന്ദ്രമാക്കി പദ്ധതികള്‍ തുടങ്ങണം. ആലക്കോടിന്‍റെ വികസനത്തിനും ഇതു സഹായകരമാകും.

ജനങ്ങളുടെ ആവശ്യങ്ങള്‍

സമനിരപ്പിലുള്ള 15 ഏക്കറില്‍ വലിയ പദ്ധതികളൊരുക്കണം. വിനോദസഞ്ചാരികള്‍ക്കായി കോട്ടേജുകള്‍, പിന്നാക്കവിഭാഗം കുട്ടികള്‍ക്ക് താമസിച്ചു. പഠിക്കാൻ റസിഡൻഷ്യല്‍ സ്കൂള്‍, ഗവ: ഗസ്റ്റ് ഹൗസ്, വനംവകുപ്പ് ഓഫീസ് തുടങ്ങിയവ പണിതാല്‍ ഏറെ ഉപകാരപ്പെടാം.

Post a Comment

Previous Post Next Post