കനത്തമഴ: ഊട്ടി യാത്ര ഒഴിവാക്കാൻ നിര്‍ദേശം; കുറ്റാലത്ത് മിന്നല്‍ പ്രളയം

നീലഗിരി: തമിഴ്നാടിന്റെ തെക്കൻ ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ നീലഗിരി ജില്ലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം.

ഊട്ടിയടക്കമുള്ള  യാത്ര മേയ് 18 മുതല്‍ 20 വരെ    എം. അരുണയുടെ നിർദേശം. അടുത്ത വിജില്ലാനോദസകലക്ടർഞ്ചാരകേന്ദ്രങ്ങഒഴിവാക്കണമെന്നാണ്ളിലേക്കുള്ളമൂന്ന് ദിവസം ജില്ലയില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

വരുന്ന മൂന്ന് ദിവസങ്ങളില്‍ തെക്കൻ ജില്ലകളില്‍ കനത്തമഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നീലഗിരി ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ 456 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തയാറാക്കിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.


Post a Comment

Previous Post Next Post