തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ ഇന്ന് മുതല്‍ പുതിയ ഓണ്‍ലൈൻ റിസർവേഷൻ നയം പ്രാബല്യത്തില്‍ വരും. യാത്രക്കാർക്ക് കൂടുതല്‍ ഗുണകരമായ തരത്തിലാണ് റിസർവേഷൻ പരിഷ്കരിച്ചത്.
പാസഞ്ചർ റിസർവേഷൻ സംവിധാനത്തില്‍ നിലവിലുള്ള റീഫണ്ട് പോളിസികള്‍ കൂടാതെ യാത്രക്കാർക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന രീതിയിലുള്ള മാറ്റങ്ങള്‍കൂടി ഉള്‍പ്പെടുത്തി ഓണ്‍ലൈൻ റിസർവേഷൻ പോളിസി വിപുലീകരിച്ചിട്ടുണ്ട്.
ഓണ്‍ലൈൻ റിസർവേഷൻ സേവന ദാതാവ് കാരണം ഉണ്ടാകുന്ന സാങ്കേതിക പിഴവുകള്‍ക്ക് ഇനി സേവന ദാതാവില്‍ നിന്നുതന്നെ പിഴ ഈടാക്കി യാത്രക്കാർക്ക് നല്‍കും. സർവീസ് റദ്ദാക്കല്‍ കാരണം സംഭവിക്കുന്ന റീഫണ്ടുകള്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ തിരിച്ച് യാത്രക്കാർക്കു നല്‍കും. റീഫണ്ട് തുക നിലവിലെ ബാങ്കിങ് നിയമങ്ങള്‍ക്കു വിധേയമായി അക്കൗണ്ടില്‍ ക്രെഡിറ്റ് ആകുന്നതാണ്. തകരാർ, അപകടം, മറ്റെന്തെങ്കിലും കാരണങ്ങളാല്‍ മുഴുവൻ ദൂരത്തേക്ക് സർവീസ് നടത്താൻ കഴിയാതെ വന്നാല്‍ റീഫണ്ടുകള്‍ രണ്ട് ദിവത്തിനുള്ളതില്‍ തന്നെ തിരികെ നല്‍കും. ഇതിന് വേണ്ട രേഖകള്‍ ഇൻസ്പെക്ടർ, ബന്ധപ്പെട്ട ഇദ്യോഗസ്ഥർ ഐ ടി ഡിവിഷനില്‍ കാലതാമസം കൂടാതെ നല്‍കേണ്ടതാണ്.
റീഫണ്ട് ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജാരാക്കുന്നതിലോ രേഖകള്‍ ലഭിച്ചതിനു ശേഷം റീഫണ്ട് നല്‍കുന്നതിനോ ഉദ്യോഗസ്ഥരില്‍ നിന്നും കാലതാമസം നേരിട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്ന് ഈ തുക പിഴയായി ഈടാക്കുന്നതാണ്. രണ്ട് മണിക്കൂറില്‍ അധികം വൈകി സർവീസ് പുറപ്പെടുകയോ സർവീസ് നടത്താത്ത സാഹചര്യമോ വന്നാല്‍ യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കില്‍ മുഴുവൻ തുകയും തിരികെ നല്‍കും.
Post a Comment