കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത, മഞ്ഞ അലർട്ട്


കണ്ണൂർ: കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച ഒറ്റ പ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവ സ്ഥാവകുപ്പ്. മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. ഇത് മലവെള്ളപ്പാച്ചിലും, മിന്നൽ പ്ര ളയവും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവേ താഴ്ന്നപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും ഉരുൾ പൊട്ടലും സൃഷ്ടിച്ചേക്കാം. ജനങ്ങളും സർക്കാർ സംവിധാനങ്ങളും അതിജാഗ്രത പാലിക്കണം. താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.

Post a Comment

Previous Post Next Post