ആലക്കോട്: കൊടും ചൂട് അനുഭവപ്പെട്ട വേനല്‍ക്കാലത്ത് ആശ്വാസമായി ആലക്കോടും പരിസരപ്രദേശങ്ങളിലും മഴയെത്തി, ആലക്കോട്, ഉദയഗിരി, കരുവൻചാൽ,വെള്ളാട്, നടുവിൽ തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോഴും മഴ തുടരുന്നു. മഴയോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ട് അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അങ്ങനെ ആശ്വാസമായി ആലക്കോടും പരിസരപ്രദേശങ്ങളിലും മഴയെത്തി; അടുത്ത മൂന്നു മണിക്കൂറിൽ കണ്ണൂരിൽ ഇടിമിന്നലോട് കൂടിയ മഴ
Alakode News
0

Post a Comment