കൊല്ലപ്പെട്ട ദേവസ്യയുടെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും.

ആലക്കോട്: സഹോദരിയുടെ മകന്‍ കൊലപ്പെടുത്തിയ ഭിന്നശേഷിക്കാരനായ കൂമ്പുക്കല്‍ തങ്കച്ചന്‍ എന്ന ദേവസ്യയുടെ(76) മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌ക്കരിക്കും.
ഇന്നലെ വൈകുന്നേരം നടന്ന കൊലപാതകവിവരം രാത്രി 8.30 നാണ് പുറംലോകം അറിഞ്ഞത്.
കേസിലെ പ്രതി ദേവസ്യയുടെ സഹോദരി അന്നക്കുട്ടിയുടെ മകന്‍ ഷൈമോനെ ഇന്നലെ രാത്രി തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
തളിപ്പറമ്പ് കപ്പാലം മുക്കോലയില്‍ താമസിക്കുന്ന ഷൈമോന്‍ ഇടക്കിടെ വീട്ടിലെത്തി ബഹളം വെച്ച് പണം വാങ്ങി പോയിരുന്നതായും, ഇന്നലെയും പണത്തിനാവശ്യപ്പെട്ട് ബഹളം വെച്ചതിനെ തുടര്‍ന്ന് നടന്ന വഴക്കിനിടയിലാണ് കൊല്ലപ്പെട്ടതെന്നുമാണ് വിവരം.

ഇന്ന് വൈകുന്നേരത്തോടെ ഉദയഗിരി സെന്റ് മേരീസ് പള്ളിയിലാണ് ശവസംസ്‌ക്കാരം.

Post a Comment

Previous Post Next Post