രയറോം: മലയോര ഹൈവേയില്‍ രയറോം മുതല്‍ തേർത്തല്ലി വരെയുള്ള മൂന്ന് കിലോമീറ്ററിനുള്ളില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു.
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ മുപ്പതോളം വാഹനാപകടങ്ങളാണ് ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളത്.
അപകടത്തില്‍ നിരവധി പേർക്കാണ് പരിക്കേറ്റിട്ടുള്ളത് അതില്‍ കൂടുതലും യുവാക്കളാണ് ഇവരിലധികവും ഇരുചക്ര യാത്രക്കാരാണ്. രണ്ടു ദിവസം മുമ്ബാണ് ഈ പ്രദേശത്ത് മാലോം സ്വദേശിയും കരുവഞ്ചാലില്‍ പുതിയ വീടുവച്ച് ഒരാഴ്ച മുമ്ബ് താമസം ആരംഭിച്ച കല്ലാനിക്കാട്ടില്‍ വിൻസെന്‍റ് മകന്‍റെ ഒത്തുകല്യാണ ദിവസം വാഹനാപകടത്തില്‍ മരണപ്പെടുന്നത്.
നിരപ്പായ റോഡിലൂടെ അമിത സ്പീഡില്‍ വാഹനങ്ങള്‍ പോകുന്നതാണ് മിക്ക അപകടങ്ങള്‍ക്കും കാരണമാകുന്നത്. ഈ പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കുകയും പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. മഴക്കാലം ആരംഭിക്കുന്നതോടെ ഈ പ്രദേശത്ത് അപകടങ്ങള്‍ വർധിക്കാനുള്ള സാധ്യത കൂടുതലാണ്.
സ്കൂള്‍ തുറക്കുന്നതോടെ ഈ പ്രദേശത്തെ രണ്ടു സ്കൂളുകളിലെ നിരവധി കുട്ടികളാണ് ഇവിടങ്ങളില്‍ റോഡ് മുറിച്ച് കടക്കുന്നത്. ആരാധനാലയങ്ങളും ആശുപത്രികളുമുള്ള ഈ പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിക്കുകയും വേഗത നിയന്ത്രിക്കാൻ നടപടി ഉണ്ടാവുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment