കാസർകോട്: നഗരത്തില്‍ ദേശീയപാതയുടെ ഭാഗമായുള്ള മേല്‍പാലത്തിന്റെ സ്പാൻ കോണ്‍ക്രീറ്റ് ചെയ്യാൻ തിങ്കളാഴ്ച രാത്രി ഒൻപതു മുതല്‍ പിറ്റേന്ന് രാവിലെ ഒൻപതുവരെ ദേശീയപാത അടയ്ക്കും.
നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസർകോട് പുതിയ ബസ് സ്റ്റാൻഡിനും ഇടയില്‍ 150 മീറ്റർ ഭാഗമാണ് അടയ്ക്കുന്നത്.
പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ മുണ്ടോള്‍ ആർക്കേഡ് പൊളിക്കുന്നതിനെക്കുറിച്ചുള്ള തർക്കം കോടതിയിലായതിനാല്‍ ഇവിടെ യന്ത്രങ്ങള്‍ സ്ഥാപിക്കാൻ പരിമിതിയുണ്ട്. കോണ്‍ക്രീറ്റിനുള്ള യന്ത്രങ്ങള്‍ സർവീസ് റോഡില്‍ സ്ഥാപിക്കേണ്ടതിനാലാണ് റോഡ് അടയ്ക്കുന്നതെന്ന് നിർമാണം നടത്തുന്ന ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്.) അറിയിച്ചു.
ഗതാഗതനിയന്ത്രണം
മംഗളൂരു ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പുതിയ ബസ്സ്റ്റാൻഡ് കവലയില്‍നിന്ന് തിരിഞ്ഞ് എം.ജി. റോഡ് വഴി കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാത വഴി പോകണം. ചെർക്കള ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വിദ്യാനഗർ-ചൗക്കി-ഉളിയത്തടുക്ക വഴിയും മധൂർ റോഡ് വഴിയും തിരിച്ചുവിടുമെന്ന് പോലീസ് അറിയിച്ചു.
Post a Comment