ആലക്കോട്: ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അവശനിലയിലായ യാത്രക്കാരനെ ഉടൻ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച സ്വകാര്യ ബസ് ജീവനക്കാരെ ആദരിച്ചു.
ബസ് തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ ആലക്കോട് നടത്തിയ ചടങ്ങില്‍ ആലക്കോട് സ്റ്റേഷനിലെ എസ്‌ഐമാരായ കെ.ജെ. മാത്യൂ, കെ.ജെ. ആഗസ്തി, എഎസ്‌ഐ മുഹമ്മദ് എന്നിവർ ചേർന്നാണ് ജീവനക്കാരേ ആദരിച്ചത്.
മാവുംതട്ട്-ആലക്കോട്-തളിപ്പറമ്ബ് റൂട്ടില്‍ സർവീസ് നടത്തുന്ന ഹോളി എയ്‌ഞ്ചല്‍ ബസ് ഡ്രൈവർ ഉദയഗിരിയിലെ സുനില്‍കുമാറും, കണ്ടക്‌ടർ രയറോത്തെ അമലുമാണ് യാത്രക്കാരന്‍റെ ജീവന് തുണയായത്.
കഴിഞ്ഞ ഏഴിന് മാവുംതട്ടില്‍ നിന്ന് തളിപ്പറമ്ബിലേക്ക് പോകുന്നതിനിടെ പൂവത്ത് നിന്ന് ബസില്‍ കയറിയ യാത്രികനാണ് നെഞ്ചുവേദനയെത്തുടർന്ന് അവശനിലയിലായത്. ഉടൻ തന്നെ യാത്രക്കാരുടെ സഹായത്തോടെ മറ്റു സ്റ്റോപ്പുകള്‍ ഒഴിവാക്കി ബസ് ജീവനക്കാർ തളിപ്പറമ്ബിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുകയായിരുന്നു.
Post a Comment