ആലക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി

മസ്കത്ത്: ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി ഒമാനില്‍ നിര്യാതനായി. ആലക്കോടിലെ എടപ്പള്ളികുന്നേല്‍ ഷിനോജ് (49) ആണ് മരിച്ചത്.
ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

പിതാവ്: സകറിയ. മാതാവ്: ത്രേസ്യാമ്മ, ഭാര്യ: ജിഷ ഫിലിപ്പ് വലിയകത്ത് മണ്ണില്‍. തുടർ നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Post a Comment

Previous Post Next Post