എസ്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി, എഎച്ച്‌എസ്‌എല്‍സി സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ 4 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാത്ത കുട്ടികള്‍ക്ക് ഒരു ശ്രമം കൂടി അനുവദിക്കുന്നതിന്റെ ഭാഗമായി സേ പരീക്ഷ നടത്തും.
മെയ് 28 മുതല്‍ ജൂണ്‍ നാല് വരെയാണ് സേ പരീക്ഷയുടെ തീയ്യതികള്‍. 

ഇത് സംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ഭവൻ വിജ്ഞാപനമിറക്കി. എസ്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി, എഎച്ച്‌എസ്‌എല്‍സി പരീക്ഷകളില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാത്ത കുട്ടികള്‍ക്ക് പരീക്ഷയെഴുതാം. എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഇത്തവണ 99.69 ശതമാനമാണ് വിജയം. 


Post a Comment

Previous Post Next Post