ഗൂഗില്‍ മാപ്പ് ചതിച്ചു, മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ച സംഘം തോട്ടില്‍ വീണു


കോട്ടയം: കുറുപ്പന്തറയില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടില്‍ വീണു.
ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടില്‍ വീണത്. 

കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. 

കാർ പൂർണമായും തോട്ടില്‍ മുങ്ങിപ്പോയി. ഇന്ന് പുലർച്ചെയായിരുന്നു സംഭവമുണ്ടായത്.

Post a Comment

Previous Post Next Post