'ആവേശം സിനിമ' സ്റ്റൈലില്‍ കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ തയ്യാറാക്കി വാഹനം ഓടിച്ച യൂട്യൂബർ സഞ്ജു ടെക്കിക്കും കൂട്ടർക്കുമെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്.
വാഹനം കസ്റ്റഡിയിലെടുത്ത എൻഫോഴ്സ്മെൻ്റ് ആർടിഒ വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ തീരുമാനിച്ചു. വാഹനത്തിന്‍റെ ഡ്രൈവര്‍ ഡ്രൈവർ സൂര്യനാരായണന്‍റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.
സഞ്ജു ടെക്കി അടക്കം 3 പേർക്ക് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സന്നദ്ധ സേവനം ശിക്ഷയായി നല്‍കും. യൂട്യൂബില്‍ 4 ലക്ഷം ഫോളോവേഴ്സ് ഉള്ള സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയില്‍ സ്വിമ്മിംഗ് പൂളൊരുക്കിയത്.
കാറിനുള്ളിലെ രണ്ട് സീറ്റുകള്‍ മാറ്റി പ്ലാസ്റ്റിക് പടുത കൊണ്ട് സ്വിമ്മിങ്ങ് പൂള്‍ തയ്യാറാക്കുകയായിരിന്നു. തുടർന്ന് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം അമ്ബലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളില്‍ കുളിച്ചു കൊണ്ട് യാത്ര ചെയ്തു.
ഇതിൻ്റെ ദൃശ്യങ്ങള്‍ ട്യൂബില്‍ പോസ്റ്റ് ചെയ്തു യൂട്യൂബിലെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ആർടിഒ എൻഫോഴ്സ്മെൻ്റ് വിഭാഗം കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ വരുമാന മാർഗത്തിനാണ് ഇങ്ങനെ ചെയ്തതെന്ന് യൂട്യൂബർ സഞ്ജു ടെക്കി പറഞ്ഞു.
#MVD #filed #case #against #YouTuber #SanjuTechi #his# friends #who #prepared #swimming #pool #inside #car #drove #vehicle.
Post a Comment