കാസർകോട്: വിഷം അകത്തുചെന്ന് ഗുരുതര നിലയില്‍ ചികിത്സയിലായിരുന്ന അഡീഷണല്‍ എസ്‌ഐ മരിച്ചു. ബേഡകം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജപുരം കോളിച്ചാല്‍ സ്വദേശി വിജയൻ (50) ആണ് മരിച്ചത്.
പനത്തടി മാനടുക്കത്താണ് താമസം. എറണാകുളം അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ബേഡകം പൊലീസ് സ്‌റ്റേഷന് സമീപത്തെ പൊലീസ് ക്വാർടേഴ്സിലാണ് എസ്‌ഐയെ അവശനിലയില്‍ കണ്ടെത്തിയത്. ഉടൻ കാസർകോട്ടെ ആശുപത്രിയിലും പിന്നീട് മംഗ്ളൂറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ നില ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്.
കുട്ടി നായിക് - ആക്കാച്ചു ബായ് ദമ്ബതികളുടെ മകനാണ്. ഭാര്യ: പ്രീജ. മക്കള്‍: അഭിജിത്, ആവണി (വിദ്യാർഥികള്‍). സഹോദരങ്ങള്‍: ജനാർധനൻ, നാരായണി, ബാലമണി.
Post a Comment