കോഴിക്കോട് കടപ്പുറത്ത് 7 പേർക്ക് ഇടിമിന്നലേറ്റു

കടലിൽ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെ കോഴിക്കോട് സൗത്ത് കടപ്പുറത്ത് ഏഴോളം പേർക്ക് ഇടിമിന്നലേറ്റു. അഷ്റഫ്, അനിൽ, ഷെരീഫ്, മനാഫ്, സുബൈർ, സലീം, അബ്ദുൽ ലത്തീഫ് എന്നിവർക്കാണ് മിന്നലേറ്റത്. ഇവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിന്നലേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. കോഴിക്കോട് കാര്യമായി മഴ പെയ്യുന്നില്ലെങ്കിലും ഉച്ചയ്ക്ക് പലയിടത്തും ശക്തമായ മിന്നലുണ്ടായി.

Post a Comment

Previous Post Next Post