റെക്കോർഡ് തകർത്ത് കുതിപ്പ്; 55000 കടന്ന് സ്വര്‍ണ വില

സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6890 രൂപയും പവന് 400 രൂപ വര്‍ധിച്ച് 55120 രൂപയുമായി. സംസ്ഥാനത്ത് ഇത് ആദ്യമായിട്ടാണ് സ്വര്‍ണം പവന് വില 55000 തൊട്ടത്. മേയ് 18 ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 80 രൂപ വര്‍ധിച്ച് 6840 രൂപയിലെത്തിയിരുന്നു. ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് വില 40 രൂപ വര്‍ധിച്ച് 5740 രൂപയാണ്. ഇന്ന് വെള്ളി ഗ്രാമിന് വില 97 രൂപയാണ്.

Post a Comment

Previous Post Next Post