ഷെയര്‍ ട്രേഡിങ്ങിലൂടെ വൻ ലാഭം വാഗ്ദാനം; ഓണ്‍ലൈൻ തട്ടിപ്പില്‍ 20,900 രൂപ നഷ്ടമായി

കണ്ണൂർ: ഷെയർ ട്രേഡിങ്ങിലൂടെ കൂടുതല്‍ പണം സമ്ബാദിക്കാമെന്ന വാഗ്ദാനം നല്‍കി യുവാവിന്റെ 20,900 തട്ടി. കണ്ണൂർ ടൗണ്‍ സ്റ്റേഷൻ പരിധിയിലുള്ള യുവാവിന്റെ പണമാണ് നഷ്ടപ്പെട്ടത്.
പള്ളിക്കുന്ന് സ്വദേശിയില്‍ നിന്ന് വെള്ളിയാഴ്ച 29,25,000 രൂപ തട്ടിയതിനു പിന്നാലെയാണ് പുതിയ സംഭവം.

വാട്സ്‌ആപ് വഴി ഓണ്‍ലൈനില്‍ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത്. ഇരുവരും കണ്ണൂർ സൈബർ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി പരാതികളാണ് ദിനംപ്രതി വരുന്നതെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post