പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍; ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 5ന്‌

പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ മേയ് 16 മുതൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 25 ആണ്. ജൂൺ 24ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. കഴിഞ്ഞ വർഷം ജൂലായ് അഞ്ചിനായിരുന്നു ക്ലാസുകൾ ആരംഭിച്ചത്. ഒഴിവുകൾ നികത്തി 2024 ജൂലൈ 31ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.

ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ
▶ ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 29
▶ ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 5
▶ രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 12
▶ മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ 19

Post a Comment

Previous Post Next Post