വിഷു ബമ്പർ 12 കോടി: അടിച്ചത് ഈ നമ്പറിന്



തിരുവനന്തപുരം: വിഷു ബമ്ബർ നറുക്കെടുപ്പ് തുടങ്ങി. VC 490987 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനമായ 12 കോടി അടിച്ചത്.
ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

രണ്ടാം സമ്മാനം (ഒരു കോടി വീതം 6 പേർക്ക്)

VA-205272

VB-429992

VC-523085

VD-154182

VE -565485

VG-654490

ആകെ അച്ചടിച്ചത് 42 ലക്ഷം ടിക്കറ്റുകളില്‍ വിറ്റുപോയത് 41,84,893 ടിക്കറ്റുകളാണ്. 300 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്‍പനയിലൂടെ സർക്കാരിന്റെ ഖജനാവിലേക്ക് എത്തിയത് 125 കോടി രൂപയെന്നാണ് വിവരം.

ഒരു കോടി വീതം ആറു സീരീസുകള്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം( ആറു സീരീസിലുള്ള നമ്ബരുകള്‍ക്ക്). ആറു പരമ്ബരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനം. അഞ്ചു മുതല്‍ ഒൻപതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.

250 രൂപ ടിക്കറ്റ് വിലയുള്ള 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബമ്ബറിന്റെ പ്രകാശനവും വിഷു ബമ്ബർ നറുക്കെടുപ്പിനോടനുബന്ധിച്ച്‌ നടക്കും.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പന ഏജന്റുമാരും ലോട്ടറി കച്ചവടക്കാരും വഴി നേരിട്ടാണ്. ഓണ്‍ലൈൻ, വ്യാജ ടിക്കറ്റുകളില്‍ വഞ്ചിതരാകരുതെന്നും നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്‌സൈറ്റായ www.statelottery.kerala.gov.in യില്‍ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post