ടിക്കറ്റ് ചോദിച്ച TTE-യെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി; സംഭവം തൃശ്ശൂരില്‍

ത്യശ്ശൂർ: തൃശ്ശൂരില്‍ ഓടുന്ന ട്രെയിനില്‍നിന്ന് ടി.ടി.ഇ.യെ തള്ളിയിട്ട് കൊലപ്പെടുത്തി. ടി.ടി.ഇ. കെ. വിനോദാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ പാലക്കാട്ടുനിന്ന് പിടികൂടി.

തൃശ്ശൂർ വെളപ്പായയില്‍ വെച്ചാണ് സംഭവം നടന്നത്. എറണാകുളം-പട്ന എക്സ്പ്രസില്‍നിന്നാണ് വിനോദിനെ തള്ളിയിട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്കെത്തിയത്. എസ്11 കോച്ചില്‍വെച്ചാണ് സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ വിനോദ് ഈറോഡ് വരെയുള്ള ഡ്യൂട്ടിയിലാണ് കയറിയിരുന്നത്.

ടിക്കറ്റില്ലാതെ യാത്ര ചെയ്തിരുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികളോട് ഫൈൻ അടയ്ക്കാൻ വിനോദ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് തർക്കമുണ്ടായത്. തൃശ്ശൂർ സ്റ്റേഷൻ പിന്നിട്ട് വെളപ്പായക്ക് സമീപത്ത് വെച്ച്‌ പ്രതി വിനോദിനെ ട്രെയിനില്‍നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.

ഒഡീഷ സ്വദേശിയായ രജനീകാന്ത് എന്നയാളാണ് റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് വിവരം.

Post a Comment

Previous Post Next Post