മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കാൻ പോലീസ് ഹെലികോപ്ടറില്‍ നിരീക്ഷണം നടത്തി

കണ്ണൂർ : ലോക്സഭ ഇലക്ഷനോട് അനുബന്ധിച്ച്‌ മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കാൻ പോലീസ് വ്യോമ നിരീക്ഷണം നടത്തി.


കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസ്, അസിസ്റ്റന്റ് കളക്ടർ അനുപ് ഗാർഗ്‌ ഐ എ എസ് എന്നിവരുടെ നേതൃത്വത്തിലാണ് വ്യോമ നിരീക്ഷണം നടത്തിയത്. കൂത്തുപറമ്ബ് എ സി പി കെ വി വേണുഗോപാല്‍ സ്പെഷ്യല്‍ ബ്രാഞ്ച് എ സി പി മനോജ്‌ വി വി എന്നിവരും നിരീക്ഷണത്തില്‍ പങ്കെടുത്തു. 

ഹെലികോപ്ടറിലായിരുന്നു നിരീക്ഷണ പറക്കല്‍. നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ കണ്ണവം വനമേഖലയിലാണ് നിരീക്ഷണം നടത്തിയത്.ഒരു മണിക്കൂർ പറക്കലിന് ശേഷം ഹെലികോപ്ടർ മടങ്ങി. ലോക്സഭാ ഇലക്ഷൻ അടുത്തതോടെ മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കുന്നതിനായി പൊലീസ് കൂടുതല്‍ ജാഗ്രത പുലർത്തുന്നുണ്ട്.

Kannur

Post a Comment

Previous Post Next Post