പാചകവാതക സിലിണ്ട‍റിന്റെ വില കുറച്ചു


രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ട‍റിന്റെ വില കുറച്ചു. 30.50 രൂപയാണ് കുറച്ചത്. കഴിഞ്ഞ രണ്ടു മാസവും പാചകവാതക വില കൂട്ടിയിരുന്നു. ആകെ  41.5 രൂപ കൂട്ടിയാണ് കഴിഞ്ഞ 2 മാസങ്ങളിലായി കൂട്ടിയത്. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. അന്താരാഷ്ട്ര വനിതാ ദിനത്തിൽ വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചിരുന്നു.
വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ പുതുക്കിയ വില
▶ പുതുക്കിയ വില പ്രകാരം ഇന്ന് മുതല്‍ ദില്ലി വാണിജ്യ പാചകവാതക 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1764.50 രൂപയായി
▶ കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 32 രൂപ കുറഞ്ഞു. ഇവിടെ വില 1879 രൂപയായി
▶ മുംബൈയില്‍ സിലിണ്ടറിന് 31.50 രൂപ കുറഞ്ഞ് 1717.50 രൂപയായി
▶ ചെന്നൈയില്‍ 30.50 രൂപ കുറഞ്ഞ് 1930 രൂപയിലും എത്തിയിട്ടുണ്ട്

Post a Comment

Previous Post Next Post