നിങ്ങളുടെ പാഴ്‌സലില്‍ മയക്കുമരുന്ന്'; മുന്നറിയിപ്പുമായി കേരള പൊലീസ്

പൊലീസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, TRAI, CBI, ഈദ് തുടങ്ങിയ വിവിധ ഏജന്‍സികളുടെ പേര് പറഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്നു എന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. നിങ്ങൾ അയച്ച കൊറിയറിലോ, വന്ന പാഴ്സലിലോ മയക്കുമരുന്നും ആധാർ കാർഡുകളും മറ്റുമുണ്ടെന്ന് പറഞ്ഞായിരിക്കും തട്ടിപ്പ്. നിങ്ങൾ അശ്ലീലദൃശ്യങ്ങൾ  തിരഞ്ഞു എന്നു പറഞ്ഞും തട്ടിപ്പുണ്ടാവും. ഇത്തരം കോൾ വന്നാൽ ഉടൻ 1930 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Post a Comment

Previous Post Next Post