മലയോര ഹൈവേയില്‍ വീണ്ടും വാഹനാപകടം-രണ്ടുപേര്‍ക്ക് പരിക്കേറ്റു


ചെമ്പേരി: മലയോര ഹൈവെയില്‍ ചെമ്പേരി വിമല്‍ ജ്യോതികോളേജിന് സമീപം വീണ്ടും വാഹനാപകടം.
ഇന്ന് ചൊവ്വാഴ്ച ഉച്ചക്ക് 2 മണിയോടെ ഉണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു.
ചെമ്പേരി ഭാഗത്ത് നിന്ന് പയ്യാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ആള്‍ട്ടോകാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കോര്‍പിയോയ്ക്കും ഗുഡ്‌സ് ഓട്ടോറിക്ഷ, സ്‌കൂട്ടി എന്നീ വാഹനങ്ങളിലും ഇടിക്കുകയായിരുന്നു.
റോഡരികില്‍ വാഹനം നിര്‍ത്തി സംസാരിക്കുകയായിരുന്ന സ്‌കോര്‍പിയോ ഉടമ റോയി എഴുതനവയലിനും ഗുഡ്‌സ് ഓട്ടോറിക്ഷയിലുണ്ടായിരുന്ന ബെന്നി വലിയകുളത്തിലിനുമാണ് പരിക്കേറ്റത്.
ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓടിച്ചയാള്‍ ഉറങ്ങി പോയതിനെ തുടര്‍ന്ന് ആള്‍ട്ടോ കാര്‍ നിയന്ത്രണം വിട്ട് അമിതവേഗത്തില്‍ വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Post a Comment

Previous Post Next Post