രയറോം പുഴയിൽ ഭക്ഷ്യാവശിഷ്ടങ്ങള്‍ പുഴയില്‍ തള്ളി

രയറോം: മലയോര ഹൈവേയില്‍ രയരോം പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് വൻതോതില്‍ ഭക്ഷ്യാവശിഷ്ടങ്ങള്‍ തള്ളിയ നിലയില്‍.

വാഹനത്തില്‍ കൊണ്ടുവന്ന് പ്ലാസ്റ്റിക് കവറിലാക്കി തള്ളിയ നിലയിലാണ് മാലിന്യമുള്ളത്. പാലത്തിന് മുകളില്‍നിന്ന് തള്ളിയ മാലിന്യം പകുതിയിലേറെ ഭാഗം ആറ്റുവഞ്ചിക്കിടയിലും മറ്റും ചിതറി ദുർഗന്ധം വമിച്ചപ്പോഴാണ് കുളിക്കാനും മറ്റും പുഴയില്‍ വന്നവരുടെ ശ്രദ്ധയില്‍പ്പെട്ടത്. പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post