ആലക്കോട്: ടൗണില്‍ മേരിഗിരി എരുവാട്ടി റോഡിനെയും, തിമിരി റോഡിനെയും തമ്മില്‍ ബന്ധിപ്പിച്ച് നിർമിക്കുന്ന കലുങ്ക് നിർമാണത്തില്‍ അപാകതയെന്ന് നാട്ടുകാർ.
ടൗണിലെ ഓവുചാലുകളില്‍ നിന്നും എത്തുന്ന വെള്ളം ഒഴുകിപ്പോകാൻ കഴിയുന്ന വിധത്തിലുള്ള ക്രമീകരണങ്ങള്‍ ഒരുക്കാതെയാണ് കലുങ്ക് നിർമാണമെന്നാണ് ആരോപണം.
തേർത്തല്ലിയില്‍ നിന്ന് എരുവാട്ടിയിലേക്കുള്ള റോഡ് വീതി കൂട്ടി മെക്കാഡം ടാർ ചെയ്യുന്നതിന്‍റെ ഭാഗമായാണ് കലുങ്ക് പണിയുന്നത്. നിലവില്‍ കോണ്‍ക്രീറ്റ് പൈപ്പിലൂടെയാണ് വെള്ളം ടൗണിന് സമീപത്തെ തോട്ടിലേക്ക് ഒഴുക്കിവിട്ടിരിക്കുന്നത്. സാധാരണ മഴക്കാലം ആരംഭിക്കുമ്ബോള്‍ വെള്ളം റോഡില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയായിരുന്നു.
ടൗണിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൻതോതില്‍ വെള്ളം ഒഴുകിയെത്തുന്ന ഭാഗത്ത് നിർമിക്കുന്ന കലുങ്കിന് നിലവില്‍ ആവശ്യമായ ഉയരം ഇല്ലെന്ന പരാതിയുമുണ്ട്. ഉയരം കുറഞ്ഞതോടെ വെള്ളം കെട്ടിക്കിടന്ന് സമീപത്തെ കടകളിലേക്കും റോഡിലേക്കും കയറുമോ എന്ന ആശങ്കയിലാണ് പരിസരത്തുള്ളവർ.
Post a Comment