തലശ്ശേരി:തലശ്ശേരി - കോഴിക്കോട് ദേശീയ പാതയില്‍ അപകടാവസ്ഥയിലുള്ള മാഹിപ്പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നു.
ഇതിന്റെ ഭാഗമായി ഏപ്രില്‍ 29 മുതല്‍ മെയ് അഞ്ചുവരെയുള്ള ദിവസങ്ങളില്‍ 10 ദിവസത്തേക്ക് ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിക്കുമെന്ന് പൊതുമരാമത്ത് വിഭാഗം പാലം അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരുന്ന ബസ് ഉള്‍പെടെയുള്ള വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താല്‍പാലം വഴി പോകണം. തലശ്ശേരിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ചൊക്ലി മേക്കുന്ന്- മോന്താല്‍ പാലം വഴിയോ, മാഹിപ്പാലത്തിന്റെ അടുത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താല്‍ പാലം വഴിയോ പോകണമെന്ന് അധികൃതര്‍ അറിയിച്ചു.
കുണ്ടും കുഴിയും നിറഞ്ഞ് കൈവരികള്‍ പൊട്ടി വലിയ വാഹനങ്ങള്‍ പോകുമ്ബോള്‍ കുലുങ്ങുന്ന അവസ്ഥയിലാണ് മാഹിപ്പാലം. കാലപ്പഴക്കം കൊണ്ട് ഏത് നിമിഷം വേണമെങ്കിലും തകരാവുന്ന മാഹി പാലം പുതുക്കി പണിയണമെന്നത് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ദീര്‍ഘകാലത്തെ ആവശ്യങ്ങളിലൊന്നാണ്.
Post a Comment