കലിഫോര്‍ണിയയിലെ വാഹനാപകടത്തില്‍ നാലംഗ മലയാളി കുടുംബം മരിച്ചു



കാലിഫോർണിയ: യുഎസിലെ കലിഫോർണിയയില്‍ നടന്ന കാറപകടത്തില്‍ മലയാളി കുടുംബം മരിച്ചു മരിച്ചു. പ്ലസന്റണില്‍ മലയാളിയായ തരുണ്‍ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്.സ്റ്റോണ്‍റിഡ്ജ് ഡ്രൈവിന് അടുത്തുള്ള ഫൂത്ത്ഹില്‍ റോഡില്‍ ബുധനാഴ്ച പ്രാദേശിക സമയം രാത്രിയായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിനു കാരണമെന്നാണ് പൊലീസ് നിഗമനം. അപകടത്തിനു പിന്നാലെ അഗ്നിക്കിരയായ കാർ പൂർണമായും കത്തിനശിച്ചു. "ഞങ്ങള്‍ സമഗ്രമായ അന്വേഷണം നടത്തുകയാണ്. ഇപ്പോള്‍ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുന്നത് അനുസരിച്ച്‌ ഞങ്ങള്‍ പുറത്തുവിടും.''- പ്ലസന്റണ്‍ പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post