കണ്ണൂർ: കള്ളവോട്ട് രേഖപ്പെടുത്തുന്ന പ്രവണത തടയാൻ പുത്തൻ സജ്ജീകരണങ്ങളുമായി കണ്ണൂർ. പോളിങ് ബൂത്തുകളിലും പുറത്തുമായി മൂവായിരത്തോളം ക്യാമറകള്‍ സ്ഥാപിച്ചും കലക്ടറേറ്റ് ഓഡിറ്റോറിയം കണ്‍ട്രോള്‍ റൂമാക്കി മാറ്റിയും വാനൊരുക്കങ്ങളാണ് കണ്ണൂരില്‍ ഈ വട്ടം വോട്ടർമാരെ കാത്തിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വിപുലമായ വെബ് കാസ്റ്റിങ് സംവിധാനം കണ്ണൂരിലെ മുഴുവൻ പോളിങ് ബൂത്തുകളിലും ഇതിനോടകം ഒരുക്കിയിട്ടുണ്ട്.
1866 ബൂത്തുകളിലായി 2664 ക്യാമറകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍നിന്ന് നിരീക്ഷിക്കാൻ കഴിയും. ഇതിനായി 43 ഇഞ്ച് വലിപ്പമുള്ള നൂറോളം സ്ക്രീനുകളും ലാപ്ടോപ്പുകളും സജ്ജമാക്കി വിപുലമായ കണ്‍ട്രോള്‍ റൂമും ഒരുക്കി. വെബ്കാസ്റ്റിങ് തടസ്സപ്പെടുന്നില്ല എന്ന കാര്യം ഉറപ്പാക്കാൻ 115 ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കണ്‍ട്രോള്‍ റൂമില്‍ ഉണ്ടാകും.
Post a Comment