സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഗ്രാമിന് 30 രൂപ കുറഞ്ഞ് 6765 രൂപയിലെത്തി. ഒരു പവന് 240 രൂപ കുറഞ്ഞ് 54120 രൂപയുമാണ് ഇന്നത്തെ വില. ഇസ്രയേൽ-ഇറാൻ യുദ്ധഭീഷണിയിൽ അയവുണ്ടായതാണ് സ്വർണ വില കുറയാൻ കാരണം. രാജ്യാന്തര വിപണിയിൽ ഔൺസിന് 9.9 ഡോളർ കൂടി 2376 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ 16ന് കുറിച്ച ഗ്രാമിന് 6795 രൂപയും പവന് 54360 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില.

Post a Comment

Previous Post Next Post