ആലപ്പുഴയില്‍ ദൃശ്യം മോഡല്‍ കൊല; സഹോദരിയെ കൊന്ന് വീടിനകത്ത് കുഴിച്ചുമൂടി

ആലപ്പുഴയില്‍ ദൃശ്യം മോഡല്‍ കൊലപാതകം. സഹോദരിയെ കൊന്ന് വീടിനകത്ത് കുഴിച്ചുമൂടി. പൂങ്കാവ് വടക്കന്‍ പറമ്പില്‍ റോസമ്മയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് റോസമ്മയുടെ സഹോദരന്‍ ബെന്നിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കയ്യബദ്ധം പറ്റിയെന്ന് ബെന്നി ബന്ധുക്കളോട് പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post