വീട്ടിലെത്തിയുള്ള വോട്ടിൽ രഹസ്യ സ്വഭാവം കാക്കുന്നതിൽ വീഴ്ച‌; കണ്ണൂരിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ


കണ്ണൂർ:കണ്ണൂരിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വീട്ടിലെത്തിയുള്ള വോട്ടിൽ രഹസ്യ സ്വഭാവം കാക്കുന്നതിൽ വീഴ്ച‌ വരുത്തിയ പോളിംഗ് ഉദ്യോഗസ്ഥരെയാണ് കളക്ടർ സസ്പെന്റ്റ് ചെയ്തത്. കല്യാശ്ശേരിയിലെ എടക്കാടൻ ഹൗസിൽ ദേവി (92) യുടെ വോട്ടിലാണ് രഹസ്യ സ്വഭാവം നഷ്ടപ്പെടുന്ന വിധത്തിലുള്ള ഇടപെടൽ ഉണ്ടായത്. അഞ്ചാം പീടിക കപ്പോത്ത് കാവിലെ ഗണേശൻ വോട്ടിങ് നടപടിയിൽ ഇടപെട്ടു എന്നാണ് പരാതി. സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റൻ്റ് മൈക്രോ ഒബ്‌സർവർ, സ്പെഷ്യൽ പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരെയാണ് സസ്പെൻഡ് ചെയ്ത‌ത് പോലിസിലും പരാതി നൽകിയിട്ടുണ്ട്.


Post a Comment

Previous Post Next Post