മലയോര മേഖലയില്‍ കടുത്ത ചൂടില്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി ഉണങ്ങി നശിക്കുന്നു


കണ്ണൂർ : കടുത്ത ചൂടില്‍ കാർഷിക വിളകള്‍ വ്യാപകമായി ഉണങ്ങി നശിക്കുന്നു. ഇതോടെ മലയോര മേഖലയിലെ കർഷകർക്ക് ലക്ഷകണക്കിനു രൂപയുടെ നഷ്ടമാണു ഉണ്ടായത്.
പുഴകളും കിണറുകളും വറ്റിവരണ്ടതോടെ കൃഷികള്‍ക്ക് ജലസേചനം നടത്താൻ സാധിക്കുന്നില്ല. ഇതാണു കൃഷി വ്യാപകമായി ഉണങ്ങി നശിക്കാൻ കാരണമായത്. കമുക്, തെങ്ങ്, കുരുമുളക്, വാഴ, ജാതി തുടങ്ങിയ കൃഷികളാണു കടുത്ത ചൂടില്‍ ഉണങ്ങി നശിക്കുന്നത്.

കണ്ണൂർ, കാസർകോട് ജില്ലകളുടെ മലയോര പഞ്ചായത്തുകളില്‍ കോടികണക്കിനു രൂപയുടെ വിളനാശമാണു സംഭവിച്ചത്. കടുത്ത ചൂടിനെ തുടർന്നു കശുവണ്ടി ഉല്‍പാദനത്തിലും വൻ ഇടിവ് സംഭവിച്ചു. പ്രധാന പുഴകളിലെ നീരൊഴുക്ക് നിലയ്ക്കുകയും കിണറുകള്‍ വറ്റിവരളുകയും ചെയ്തതോടെ മലയോര മേഖലയില്‍ കുടിവെള്ളം പോലും കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇപ്പോള്‍ പലരും കുഴല്‍ക്കിണറില്‍ നിന്നുള്ള വെളളമാണ് ഉപയോഗിക്കുന്നത്. 

ഇതോടെ കൃഷിക്കു നനയ്ക്കാൻ പറ്റാത്ത സ്ഥിതിയായി. വിളകള്‍ ഉണങ്ങിനശിച്ചതോടെ അടുത്ത വർഷം മലയോരത്തു കടുത്ത സാമ്ബത്തികപ്രതിസന്ധി ഉണ്ടാകുമെന്ന കാര്യം ഉറപ്പായി. ഇപ്പോള്‍ അടയ്ക്ക, കശുവണ്ടി എന്നിവയ്ക്കു മാത്രമാണു വിപണിയില്‍ നിന്നു നല്ല വില ലഭിക്കുന്നത്. ആയിരക്കണക്കിനു കുമുകുകള്‍ ആണു മലയോരത്ത് ഉണങ്ങി നശിച്ചത്. കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

In the hilly region, the agricultural crops are drying up and perishing due to extreme heat

Post a Comment

Previous Post Next Post