തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇനി സീറ്റൊഴിവുണ്ടെങ്കില്‍ എല്ലാ സ്റ്റോപ്പിലും നിര്‍ത്തും. യാത്രക്കാര്‍ക്ക് ധൈര്യമായി കൈ കാണിക്കാം. ഒഴിഞ്ഞ സീറ്റുകളുമായി ഇനി സൂപ്പര്‍ക്ലാസ് ബസുകള്‍ യാത്ര ചെയ്യേണ്ടതില്ലെന്നാണ് ജീവനക്കാര്‍ക്കുള്ള നിര്‍ദേശം. ഇതുവരെ സീറ്റൊഴിവുണ്ടെങ്കിലും പ്രധാന സ്റ്റോപ്പുകളില്‍ മാത്രമാണ് സൂപ്പര്‍ക്ലാസ് ബസുകള്‍ നിര്‍ത്തിയിരുന്നത്. ഇനി അങ്ങനെയാവില്ല. സ്റ്റോപ്പില്‍ അല്ലെങ്കിലും യാത്രക്കാര്‍ നില്‍ക്കുന്ന സ്ഥലത്ത് ഏത് സമയത്തായാലും ബസ് നിര്‍ത്തും.
സ്റ്റോപ്പുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ നിര്‍ത്തുമ്പോള്‍ മറ്റു വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഗതാഗത നിയമങ്ങള്‍ പാലിച്ചുവേണം വാഹനം നിര്‍ത്തേണ്ടതെന്നും ഡ്രൈവര്‍മാര്‍ക്കുള്ള കര്‍ശന നിര്‍ദേശത്തില്‍ പറയുന്നു. വഴിയില്‍നിന്ന് കൈകാണിക്കുന്ന യാത്രക്കാരന്‍ അന്നദാതാവാണെന്ന കാര്യം ഓര്‍ക്കണമെന്ന് ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ സി.എം.ഡി പ്രമോജ് ശങ്കര്‍ ഓര്‍മിപ്പിച്ചു.
Post a Comment