റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ നേരിയ ആശ്വാസം; സ്വര്‍ണവിലയില്‍ പവന് ഇന്ന് 360 രൂപ കുറഞ്ഞു

സർവകാല റെക്കോർഡ് ദിനം പ്രതി ഭേദിച്ച്‌ മുന്നേറുന്ന സ്വർണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. പവന് ഇന്ന് 360 രൂപ കുറഞ്ഞു.

തുടർച്ചയായ രണ്ട് ദിവസങ്ങളിലായി ആയിരത്തിലധികം രൂപയുടെ വർധനവുണ്ടായ ശേഷമാണ് നേരിയ കുറവ് വന്നത്. 

ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 51,320 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 6415 രൂപയാണ് ഇന്നത്തെ വില. ഇന്നലെ സ്വർണത്തിന് റെക്കോർഡ് വിലയായ 51,680 രൂപയായിരുന്നു

ഗ്രാമിന് ഇന്നലെ 6460 രൂപയിലാണ് വ്യാപനം നടന്നത്.രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്ക് കാരണം. നികുതികളും പണിക്കൂലിയും ചേരുമ്ബോള്‍ ഒരു പവൻ സ്വർണത്തിന് 55,000 രൂപയെങ്കിലും നല്‍കേണ്ടി വരും

Post a Comment

Previous Post Next Post