കൃഷി നാശമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു

ചെറുപുഴ: കഴിഞ്ഞദിവസം ചെറുപുഴ പഞ്ചായത്തില്‍ പെയ്ത ശക്തമായ വേനല്‍ മഴയിലും കാറ്റിലും ജോസ്ഗിരി, മരുതംതട്ട് എന്നിവിടങ്ങളില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകരുകയും വ്യാപകമായ തോതില്‍ കൃഷി നശിക്കുകയും ചെയ്തു.
ആറ് കർഷകരുടെ 500 ലേറെ വാഴകളും 110 ഓളം റബർ, തെങ്ങ്, കമുക് എന്നിവയാണ് നശിച്ചത്. 

ജോസ്ഗിരിയിലെ ഷാജു ദേവസ്യയുടെ കുലച്ച 108 വാഴകള്‍, ശശികുമാറിന്‍റെ 75 വാഴകളും ജോസ്ഗിരി കോണ്‍വന്‍റിലെ വാഴകളും നശിച്ചു. മരുതുംതട്ടിലെ മേരി തോമസിന്‍റെ വീടിന് മുകളില്‍ തെങ്ങ്, കമുക്, വട്ട എന്നിവ ഒടിഞ്ഞു വീണ് നാശമുണ്ടായി. നെല്ലിനില്‍ക്കും തടത്തില്‍ ജയ്സന്‍റെ വീടിന്‍റെ മേല്‍ക്കൂര ശക്തമായകാറ്റില്‍ പറന്നു പോയി. 

തേക്കുംകാട്ടില്‍ സിറിയക് ദേവസ്യയുടെ റബർ, നെല്ലിനില്‍ക്കുംതടത്തില്‍ ജോസഫിന്‍റെ റബർ, കശുമാവ്, തെങ്ങ്, കമുക് എന്നിവ കാറ്റില്‍ നിലംപൊത്തി. ചെറുപുഴ കൃഷി ഓഫീസർ പി. അഞ്ജു, അഗ്രികള്‍ച്ചർ അസിസ്റ്റന്‍റ് എം.കെ. സുരേഷ് കുറ്റൂർ എന്നിവർ കൃഷിനാശമുണ്ടായ സ്ഥലങ്ങള്‍ സന്ദർശിച്ചു.

Post a Comment

Previous Post Next Post