ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു.
ഇടഞ്ഞ ആന ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വിഷുവിളക്ക് ഉത്സവത്തിന്റെ ഭാഗമായി എഴുന്നെള്ളിപ്പിനു കൊണ്ടുവന്ന ആനയ്‌ക്കാണ് മദം പൊട്ടിയത്. വളരെ പണിപ്പെട്ട് പാപ്പാൻ ആനയെ തളച്ചതിനാല്‍ വലിയ അപകടങ്ങള്‍ ഒഴിവായി.
ആനപ്പുറത്തുണ്ടായിരുന്ന മൂന്ന് പേർ ചാടി രക്ഷപ്പെട്ടു. ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തജനങ്ങള്‍ ചിതറിയോടിയെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല എന്നാണ് ലഭിച്ച വിവരം. ആനയ്‌ക്ക് മദമിളകിയതായി അറിയിച്ചു കൊണ്ടു കൃത്യ സമയത്ത് ക്ഷേത്രം ഓഫിസില്‍ നിന്നും മൈക്ക് അനൗണ്‍സ്മെൻ്റ് നടത്തിയതും അപകടമൊഴിയാൻ ഒരു കാരണമായി.

Post a Comment

Previous Post Next Post