മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്നു; ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ വൈകരുത്

സംസ്ഥാനത്ത് അതികഠിനമായി തുടരുന്നു. ഇതിനൊപ്പം പലജില്ലകളിലും മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തുന്നുണ്ട്.
ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് പലപ്പോഴും മഞ്ഞപ്പിത്തത്തില്‍ വില്ലനാകുന്നത്.

ആഘോഷപരിപാടികളിലും മറ്റും ശീതളപാനീയം നല്‍കുമ്ബോള്‍ വെള്ളം ശുദ്ധമല്ലെങ്കില്‍ അത് കൂട്ടമായി രോഗബാധയുണ്ടാക്കും. അത്തരം സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണം.

വൃത്തിയില്ലാത്ത വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗം വൈറസ് അണുബാധയാണ് മഞ്ഞപ്പിത്തത്തിലേക്ക് നയിക്കുന്നത്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ വ്യത്യസ്ത വൈറസുകളുണ്ട്.

കരളിനെ ബാധിക്കുന്ന മഞ്ഞപ്പിത്തം ഗുരുതരമായാല്‍ മരണത്തിന് കാരണമായേക്കും. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് കൃത്യമായി ശാസ്ത്രീയമായ ചികിത്സ തേടുക പ്രധാനമാണ്. ത്വക്കും കണ്ണും മഞ്ഞ നിറത്തിലാവുക, ഛർദി, ഓക്കാനം, പനി, ക്ഷീണം, വയറുവേദന, മൂത്രത്തിലെ നിറം മാറ്റം തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. രോഗാണു ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞ് 2-7 ആഴ്ചയ്‌ക്കകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പനി, ഛർദി, ക്ഷീണം, കണ്ണുകളിലും മൂത്രത്തിലും മഞ്ഞനിറം എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ടാല്‍ വെെകാതെ ചികിത്സ തേടണം.

Post a Comment

Previous Post Next Post