സംസ്ഥാനത്ത് തൊഴില്‍ സമയക്രമീകരണം നീട്ടി; കർശന പരിശോധനയ്ക്ക് നിർദേശം

വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയക്രമീകരണം മേയ് 15 വരെ നീട്ടിയതായി മന്ത്രി വി ശിവന്‍കുട്ടി. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ തൊഴിലാളികള്‍ വെയിലത്തു പണിയെടുക്കുന്നതു കണ്ടെത്തിയാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കര്‍ശന പരിശോധന നടത്താന്‍ ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. സൂര്യാഘാത സാധ്യതയില്ലാത്ത മേഖലകളെ ഈ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post