റോഡ് റോളര്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

 


ചെറുപുഴ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ പാറക്കടവ് പ്ലാവനടിയില്‍ റോഡ് റോളർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.

ഡ്രൈവർ കോടിമറ്റത്തില്‍ ജയിംസി (64) നാണ് പരിക്കേറ്റത്. 

ജയിംസ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. പ്ലാവനടി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ റോഡ് ടാർ ചെയ്യുമ്ബോള്‍ നിയന്ത്രണം വിട്ട് പിന്നോട്ട് വന്ന റോഡ് റോളർ മറിയുകയായിരുന്നു.

Post a Comment

Previous Post Next Post