ഇടവിട്ടുള്ള വേനല്‍മഴയില്‍ കൊതുകു പെരുകാനും ഡെങ്കിപ്പനി പടരാനും സാധ്യത


പേരാവൂർ: ഇടവിട്ടുള്ള വേനല്‍മഴയില്‍ കൊതുകു പെരുകാനുള്ള സാധ്യത കണക്കിലെടുത്ത് ഡെങ്കിപ്പനി പടരാൻ സാധ്യതയുണ്ടെന്നും മുൻകരുതലെടുക്കണമെന്നും ആരോഗ്യ വകുപ്പ്.
ഉറവിട നശീകരണ പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്തണം. ഡെങ്കിപ്പനി, ചികുൻഗുനിയ, സിക, മലേറിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളെയും ഇതുവഴി പ്രതിരോ ധിക്കാം. വീടിനകത്തും പുറത്തും വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കണം.

പനിയോടൊപ്പം തലവേദന, കണ്ണിനുപിറകില്‍ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. നിലവില്‍ പേരാവൂർ, കേളകം പഞ്ചായത്ത് പരിധിയില്‍ നിരവധിപേർ ഡെങ്കിപ്പനി ബാധിച്ച്‌ ചികിത്സയിലാണ്. ഈ പ്രദേശങ്ങളിലും ഇടക്കിടെയുണ്ടാവുന്ന വേനല്‍ മഴയില്‍ വെള്ളം കെട്ടിക്കിടന്ന് രോഗകാരിയായ കൊതുകുകള്‍ പെരുകി രോഗം പടരാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രതയോടെ പ്രതിരോധ പ്രവർത്തനങ്ങള്‍ നടത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.

Post a Comment

Previous Post Next Post