ആലക്കോട്: മലയോര ഹൈവേ കടന്നുപോകുന്ന കണ്ണൂർ ജില്ലയിലെ വലിയ പാലങ്ങളിലൊന്നായ ആലക്കോട് രയറോം പാലം അപകട ഭീഷണിയില്‍.
പാലത്തിന്‍റെ തൂണുകളുടെ കോണ്‍ക്രീറ്റ് ഇളകി, കമ്ബി തുരിമ്ബിച്ച അവസ്ഥയിലുമാണ്. റോഡില്‍നിന്ന് പാലത്തിലേക്ക് കയറുന്ന രണ്ടുഭാഗങ്ങളിലെ തൂണുകള്‍ക്കാണ് ബലക്ഷയം സംഭവിച്ചത്. പാലത്തിന്‍റെ മുകളിലേക്ക് കയറുന്ന ഭാഗങ്ങളിലെ കോണ്‍ക്രീറ്റും കല്ലുകളും ഇളകിയ നിലയിലാണ്.
മലയോര ഹൈവേ വന്നതോടെ ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. പാലത്തിലെ മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് അടർന്ന് മാറിയിടത്ത് ചെറുവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും നിത്യസംഭവമാണ്. വാഹനങ്ങള്‍ പരിമിതമായിരുന്ന 35 വർഷം മുമ്ബാണ് രയറോം ടൗണിനോട് ചേർത്ത് പാലം നിർമിച്ചത്. അതുവരെ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പുഴയിലുടെ ഇറങ്ങി കയറിയാണ് സഞ്ചരിച്ചിരുന്നത്.
മഴക്കാലം ആരംഭിക്കുമ്ബോഴെക്കും പുഴയ്ക്ക് സമീപം സർവീസ് അവസാനിപ്പിക്കും. പാലം നിർമിച്ച ആദ്യഘട്ടത്തില്‍ സംരക്ഷിച്ചിരുന്നെങ്കിലും പിന്നിട് പാലം സംരക്ഷിക്കാനും അറ്റകുറ്റപണികള്‍ ചെയ്യാനും അധികൃതർ തയാറായില്ലെന്നാണ് ആരോപണം.
Post a Comment