സംസ്ഥാനത്ത് ഇന്ന് രാവിലെ 7 മണിമുതൽ പോളിങ് ആരംഭിക്കും. രാവിലെ 5.30ഓടെ പോളിങ് ബൂത്തുകളില്‍ മോക്ക് പോളിങ് ആരംഭിച്ചു. വൈകുന്നേരം 6 മണിവരെയാണ് പോളിങ്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്. കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. ശക്തമായ സുരക്ഷയാണ് വോട്ടിങ് കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
കേരളം ഇന്ന് വിധിയെഴുതും; 7 മണി മുതൽ വോട്ടിങ്
Alakode News
0
Post a Comment