ചപ്പാരപ്പടവ്: രണ്ടാഴ്ച മുന്പ് ടാറിംഗ് നടത്തിയ റോഡ് തകർന്നതിനെതിരേ പ്രതിഷേധമുയർന്നപ്പോള്‍ റീ ടാറിംഗ് നടത്തി.
ചപ്പാരപ്പടവ് പഞ്ചായത്ത് ഏഴാം വാർഡില്‍ തളിപ്പറമ്ബ് ബ്ലോക്ക് പഞ്ചായത്തിന്‍റെ എട്ടു ലക്ഷം രൂപ ചെലവില്‍ ടാറിംഗ് നടത്തിയ കരുണപുരം - പുറത്തൊടി - തിരിക്കല്‍ റോഡിന്‍റെ അവസാന ഭാഗത്തെ 180 മീറ്ററാണ് തകർന്നത്.
ടാറ് ഇളകി പോവുകയും ചവിട്ടുന്ന ഭാഗം താഴ്ന്ന് പോവുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടർന്ന് പഞ്ചായത്തംഗം തങ്കമ്മ സണ്ണി, ബ്ലോക്ക് പഞ്ചായത്തംഗം ഉനൈസ് എരുവാട്ടി, വാർഡ് വികസന സമിതി കണ്‍വീനർ ജോസ് വെട്ടുകല്ലാംകുഴി, ജോഷി പൂങ്കുഴി , റോസമ്മ തൈക്കുംന്നുംപുറം എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാർ പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് കരാറുകാരനുമായി നടത്തിയ ചർച്ചയില്‍ റോഡ് മുഴുവൻ റീ ടാറിംഗ് നടത്താൻ ധാരണയായി.
ഇതു പ്രകാരം. ഇന്നലെ റോഡിലെ ടാറ് നീക്കം ചെയ്യുകയും റീടാറിംഗ് നടത്തുകയുമായിരുന്നു. അമിത ഭാരം കയറ്റി വന്ന മരം ലോറി റോഡില്‍ താഴ്ന്നതാണ് ടാറിംഗ് പൊളിയാൻ കാരണമെന്നാണ് കരാറുകാരൻ പറയുന്നത്.
Post a Comment