കണ്ണൂർ: ട്രെയിനില്‍ പോകുമ്ബോള്‍ ഒരു പ്രാവശ്യമെങ്കിലും റെയില്‍ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും. റെയില്‍വേയുടെ കുടി വെള്ളം ആണ് റെയില്‍ നീർ.
ദക്ഷിണ റെയില്‍ വേയില്‍ മാത്രം കഴിഞ്ഞ മൂന്ന് മാസം റെയില്‍ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്. ഇതിലൂടെ ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്.
റെയില്‍ വേ സ്റ്റേഷനുകളില്‍ ഒരു ലിറ്ററിന്റെ 59 ലക്ഷം ബോട്ടിലുകളാണ് വിറ്റത്. ദക്ഷിണ റെയില്‍വേയുടെ ഓടുന്ന 650 ട്രെയിനുകളിലായി ഒരു ലിറ്ററിന്റെ 40 ലക്ഷം കുപ്പി വെള്ളമാണ് വിറ്റത്. ഒരു ലിറ്റർ റെയില്‍നീരിന് 15 രൂപയാണ് വില. വന്ദേ ഭാരത്, ശതാബ്ദി വണ്ടികളില്‍ ടിക്കറ്റ് നിരക്കിനൊപ്പം ഒരു ലിറ്റർ കുപ്പി വെള്ളത്തിന്റെ പണം റെയില്‍ വേ ഈടാക്കുന്നുണ്ട്.
ട്രെയിനിലും റെയില്‍ വേ സ്റ്റേഷനുകളിലും വില്‍ക്കാൻ 2003 ല്‍ ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ ( ഐ ആർ ടി സി) നിയന്ത്രണത്തില്‍ വന്നതാണ് റെയില്‍ നീർ എന്ന പേരില്‍ കുപ്പി വെള്ളം. റെയില്‍ നീരിന് വേണ്ടി ഇന്ത്യയിലെ 14 ബോട്ടിലിംഗ് പ്ലാന്റുകളില്‍ നിന്ന് ദിവസം 18. 40 ലക്ഷം ബോട്ടിലുകള്‍ ഉദ്പാദിപ്പിക്കുന്നു.
കേരളത്തിലെ പാറശ്ശാല ഉള്‍പ്പെടെ ആറ് പ്ലാൻ്റുകളുണ്ട്. ദക്ഷിണ റെയില്‍ വേ പലൂർ ( ചെന്നൈ) പ്ലാന്റില്‍ നിന്ന് പ്രതിദിനം 1. 80 ലക്ഷം ബോട്ടില്‍ വെള്ളം ഉത്പാദിപ്പിക്കാം. പാറശ്ശാലയില്‍ പ്രതിദിനം 72000 ബോട്ടില്‍ ആണ് ശേഷി. കേരളത്തിലെ രണ്ട് വന്ദേ ഭാരതുകളില്‍ ഒരു ദിവസം 4500 ലധികം ബോട്ടിലുകള്‍ യാത്രക്കാർക്ക് നല്‍കുനര്നു. വെള്ളം വിറ്റ് 65000 രൂപ റെയില്‍ വേയ്ക്ക് കിട്ടുന്നു.
വെള്ളം വാങ്ങാൻ റെയില്‍ വേയും കോടികള്‍ നല്‍കുന്നു. തീവണ്ടികളില്‍ വെള്ളം നിറയ്ക്കാൻ ഫില്ലിംഗ് സ്റ്റേഷനുകളില്‍ കോടികള്‍ അധികച്ചെലവ് വരുന്നതായാ3ണ് വിവരം. ട്രെയിൻ പുറപ്പെടുന്നതും യാർഡില്‍ വെക്കുന്നതുമായ കണ്ണൂർ, പാലക്കാട്, കൊച്ചുവേളി, എറണാകുളമടക്കം സ്റ്റേഷനുകളില്‍ പ്രതി ദിനം 7 - 10 ലക്ഷം ലിറ്റർ വെള്ളം ആവശ്യമുണ്. ഇതിന് ഒരു വർഷം ശരാശരി 1. 50 കോടി രൂപ വരെ അടയ്ക്കുന്നു.
Post a Comment