താപനില 41 ഡിഗ്രിയിലേക്ക്; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ചൂടിന് ശമനമില്ല. 12 ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ഏപ്രിൽ 11 വരെ കേരളത്തിൽ സാധാരണനിലയെക്കാൾ 2 ഡിഗ്രി മുതൽ 4 ഡിഗ്രിവരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. ദിനംപ്രതി ചൂട് കൂടുന്നതോടെ ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട്‌ താപനില 41 ഡിഗ്രിയിലേക്കെത്തി.

Post a Comment

Previous Post Next Post