പാലക്കാട് ചിറ്റൂർ കമ്പിളിച്ചുങ്കം ചൈത്രരഥം ഇക്കോ ഷോപ്പിൽ വിൽപനയ്ക്ക് വച്ചിരുന്ന കാടമുട്ടകൾ വിരിഞ്ഞു. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച 10 കാടമുട്ടകളിൽ രണ്ടെണ്ണമാണ് വിരിഞ്ഞതെന്ന് കടയുടമ പി പ്രലോഭ് കുമാർ പറഞ്ഞു. സാധാരണ ഇങ്ങനെ മുട്ടകൾ വിരിയാറില്ലെങ്കിലും അപൂർവമായി സംഭവിക്കാറുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്. പാലക്കാട് ജില്ലയിൽ 42.8 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു.
ചൂട്: കടയിൽ വിൽപനയ്ക്കു വച്ചിരുന്ന 2 കാടമുട്ടകൾ വിരിഞ്ഞു
Alakode News
0
Post a Comment