തിരുവനന്തപുരം: കൊടും ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് വരും ദിവസങ്ങളില്‍ വലിയ ആശ്വാസമേകുന്ന വാർത്തയാണ് കാലാവസ്ഥ വകുപ്പില്‍ നിന്നും പുറത്തുവരുന്നത്.
കാലാവസ്ഥ പ്രവചനത്തിന് ആരും കയ്യടിച്ചുപോകും, കൊടുംചൂടില്‍ വെന്തുരുകുന്ന കേരളത്തില്‍ 2 നാള്‍ 14 ജില്ലയിലും മഴ സാധ്യത
തിരുവനന്തപുരം: കൊടും ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് വരും ദിവസങ്ങളില്‍ വലിയ ആശ്വാസമേകുന്ന വാർത്തയാണ് കാലാവസ്ഥ വകുപ്പില്‍ നിന്നും പുറത്തുവരുന്നത്.
ഇന്നും നാളെയും കേരളത്തിലെ എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. 15 -ാം തിയതി വരെ കേരളത്തില്‍ വിവിധ ജില്ലകളില്‍ മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ കേരളത്തില്‍ ഇന്ന് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Post a Comment